1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hey Bhagawan is now Hey Balwanth after CBFC objections

പേരിൽ 'ഭഗവാൻ' മാറ്റിയാലേ സർട്ടിഫിക്കറ്റ് തരൂ എന്ന് CBFC; 'ബലവന്ദ്' ആക്കി മാറ്റി നിർമാതാക്കൾ

ഈ മാസം ഇരുപതിനാണ് ചിത്രത്തിന്റെ റലീസ്

Hey Bhagawan, Hey Balwanth, CBFC, telugu film, ഹേ ഭഗവാൻ, ഹേ ബൽവന്ത്, CBFC, തെലുങ്ക് സിനിമ
Hey Bhagawan
തെലുങ്ക് ചിത്രം 'ഹേ ഭഗവാന്' പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. പേരിലെ ഭഗവാന്‍ എന്ന വാക്കാണ് ഇതിനു കാരണമായത്. ഒടുവില്‍ സിനുമയുടെ റലീസിന് നാലു ദിവസം മുന്‍പ് 'ഹേ ഭഗവാന്‍' മാറ്റി 'ഹേ ബലവന്ദ്' എന്നാക്കി പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. മതവികാരം വ്രണപ്പെടുമോ എന്ന ആശങ്കയാണ് സെന്‍സെര്‍ ബോര്‍ഡിന്റെ ഈയൊരു നടപടിക്ക് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഈ മാസം ഇരുപതിനാണ് ചിത്രത്തിന്റെ റലീസ്. പേരുമാറ്റിയെങ്കിലും ചിത്രത്തിലെ കോമഡികള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാവില്ലെന്ന് ഇക്കാര്യം സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍ എക്‌സില്‍ കുറിച്ചു.
നവാഗതനായ ഗോപി അച്ചര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് യുവതാരം സുഹാസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവാനി നഗരമാണ് സുഹാസിന്റെ നായിക. വെണ്ണെലാ കിഷോര്‍, സുദര്‍ശനന്‍, അന്നപൂര്‍ണമ്മ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തില്‍ വിവാദപരമായ വിഷയങ്ങള്‍ ഒന്നും തന്നെയില്ലെന്ന് സംവിധായകന്‍ പറഞ്ഞു.
About Writer
രേണുക വേണു
അടുത്ത ലേഖനം
പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോവർട്ട് ഡുവാൾ അന്തരിച്ചു