മാർക്കോയുടെ വയലൻസ് വീട്ടിലെ ടിവിയിൽ വേണ്ട, പ്രദർശനാനുമതി നിഷേധിച്ച് സിബിഎഫ്സി

Marco release
Marco release
അഭിറാം മനോഹർ| Last Modified ബുധന്‍, 5 മാര്‍ച്ച് 2025 (10:33 IST)
Marco release
തിയേറ്ററുകളില്‍ വലിയ വിജയമായ ഉണ്ണി മുകുന്ദന്‍ സിനിമയായ മാര്‍ക്കോ ടെലിവിഷനില്‍ എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ്*സിബിഎഫ്‌സി) സിനിമയുടെ പ്രദര്‍ശനാനുമതി നിരസിച്ചത്. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള വയലന്‍സാണ് സിനിമയില്‍ ഉള്ളതെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി നിര്‍മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മറുഭാഷ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. മികച്ച കളക്ഷനാണ് സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്ക് ലഭിച്ചത്. ബോക്‌സോഫീസ് വിജയം നേടിയെങ്കിലും അസഹനീയമായ വയലന്‍സിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് സിനിമയ്ക്ക് ലഭിച്ചത്. മാര്‍ക്കോയടക്കമുള്ള സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുകയും അക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് സിബിഎഫ്‌സി സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണം നിഷേധിച്ചിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :