"സാരി മാറുന്നത് പോലെ അഞ്ച് കല്യാണം കഴിച്ചാൽ പിള്ളേര് വെറുതെ ഇരിക്കുമോ?"; നടി രേഖ രതീഷിനെതിരെ കലാമണ്ഡലം സത്യഭാമ

"സോഷ്യൽ മീഡിയ ബുള്ളീയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ?"

kalamandalam sathyabhama,rekha ratheesh, rekha ratheesh video, actress rekha, കലാമണ്ഡലം സത്യഭാമ,രേഖ രതീഷ്, രേഖ രതീഷ് വീഡിയോ, നടി രേഖ
രേണുക വേണു| Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (11:31 IST)
kalamandalam sathyabhama
മലയാളം സീരിയൽ ആർട്ടിസ്റ്റ് രേഖ രതീഷിനെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ. സോഷ്യൽ മീഡിയ ബുള്ളീയിങ് നേരിടുന്ന കേരളത്തിലെ ആദ്യ വനിതയാണോ രേഖ രതീഷ് എന്ന് സത്യഭാമ ചോദിച്ചു. അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ എന്നും കുറച്ച് നാൾ സോഷ്യൽമീഡിയ ഉപയോ​ഗിക്കാതെ സന്തോഷമായി ഇരിക്കൂ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സത്യഭാമ പറഞ്ഞു.

"എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... സോഷ്യൽ മീഡിയ ബുള്ളീയിങ്
നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ... നിങ്ങൾ ഒരു പബ്ലിക് ഫി​ഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പിആയി ഇരിക്കൂ.. എല്ലാം റെഡിയാകും..."

കഴിഞ്ഞ ദിവസമായിരുന്നു താൻ അനുഭവിക്കുന്ന മാനസിക സമ്മർദത്തെ കുറിച്ച് രേഖ ഒരു വീഡിയോയിലൂടെ തുറന്നു പറഞ്ഞത്.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദികൾ ചില യൂട്യൂബേഴ്സാണെന്നും കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് തന്റെ പിന്നാലെയുണ്ടെന്നും രേഖ പറയുന്നു. തന്നെ കുറിച്ച് മോശമായി ക്യാപ്ഷ്ന്‍ കൊടുത്ത് ചിത്രീകരിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും രേഖ വീഡിയോയിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :