അനുബന്ധ വാര്‍ത്തകള്‍
- മാസപ്പടി കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി
- Kerala Rain : ഇരട്ട ചക്രവാതച്ചുഴി: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്
- വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ
- മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്സ്ബുക്ക് പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
- സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി
മാസപ്പടി കേസില്‍ വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി. വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നെങ്കിലും അതില്‍ ചെറിയ തുക മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എച്ച് ഡി എഫ് സി ബാങ്കിലെ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകളും വിവരങ്ങളും കണ്ടെത്താനാണ് ഈ നീക്കം.
കൂടാതെ മാസപ്പടി കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡിയുടെ നീക്കം. ഹൈക്കോടതിയിലാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. സമാഹരിച്ച് തെളിവുകള്‍ മുദ്ര വച്ച കവറില്‍ ഇഡി കോടതിയില്‍ എത്തിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷ വരെ എത്തിക്കാനുള്ള നീക്കമാണ് സിഎംആര്‍എല്‍ നടത്തുന്നത്. തിങ്കളാഴ്ചയാണ് സി എം ആര് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണിക്കുന്നത്.