1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Derby continues to run successfully in theaters

പക്കാ എന്റർടൈനർ; തീയറ്റർ പൊളിച്ചടുക്കി 'ഡർബി'

കുറച്ച് വിദ്യാർത്ഥികൾ ക്യാംപസിൽ എത്തുന്നതും അവിടെയുള്ള അവരുടെ ജീവിതവുമാണ് ഈ സിനിമയിൽ കാണിക്കുന്നത്

Derby, malayalam film derby, sagar surya, durby theater, Derby, malayalam film derby, sagar surya, derby theatre
Derby
സജിൽ മമ്പാട് സംവിധാനം ചെയ്ത സിനിമ ഡർബി മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയറ്ററിൽ പ്രദർശനം തുടരുകയാണ്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറാണ് ഡർബി. കുറച്ച് വിദ്യാർത്ഥികൾ ക്യാംപസിൽ എത്തുന്നതും അവിടെയുള്ള അവരുടെ ജീവിതവുമാണ് ഈ സിനിമയിൽ കാണിക്കുന്നത്.
 
ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബി നിർമിച്ചിരിക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർ​ഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്.
 
ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം. 
ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ​ഗൾഫ് രാജ്യങ്ങളിലെ വിതരണം നിർവഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആർ.എഫ്.ടി. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്. 
 
മറ്റു അണിയറ പ്രവർത്തകർ, ഡി.ഒ.പി : അഭിനന്ദൻ രാമനുജം, തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിംഗ് : ആർ. ജെറിന്‍, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, ആക്ഷൻ : തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജമാൽ വി ബാപ്പു, കലാസംവിധാനം : അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ : നജീർ നസീം, മേക്കപ്പ് : റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ : നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജിൽ കെയ്‌സി, കൊറിയോഗ്രാഫി : റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ : കിഷൻ മോഹൻ, സൗണ്ട് മിക്സ് : എം.ആർ. രാജകൃഷ്ണൻ,സ്റ്റിൽസ് : എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ : സപ്താ റെക്കോർഡ്സ്, ഡിഐ: സപ്താ വിഷൻ. കളറിസ്റ്റ് : കെ.എസ്. രാജശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : മെഹ്ബൂബ്, വി.എഫ്.എക്സ് : ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ : കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
അടുത്ത ലേഖനം
ടൊവിനോ എത്തുന്നു 'പള്ളിച്ചട്ടമ്പി'യായി; ഏപ്രിൽ 10ന് റിലീസ്