ഒടിടിയിൽ അഴിഞ്ഞാടുമോ?, ദിലീപ് ചിത്രം ഭ ഭ ബയുടെ സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ദീലീപും മോഹന്‍ലാലും ഒന്നിച്ചെത്തിയ സിനിമയായ ഭഭബ ഒടിടി റിലീസിന്. വമ്പന്‍ ഹൈപ്പോടെയാണ് തിയേറ്ററിലെത്തിയങ്കിലും ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടാന്‍ സിനിമയ്ക്കായിരുന്നില്ല. ജനുവരി 16 മുതല്‍ സീ 5ലൂടെയാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച സിനിമയില്‍ എക്സ്റ്റന്‍ഡഡ് കാമിയോ വേഷത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു. നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബൈജു സന്തോഷ്, അശോകന്‍, സാന്‍ഡി മാസ്റ്റര്‍, സിദ്ധാര്‍ഥ് ഭരതന്‍, മണിയന്‍ പിള്ള രാജു തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. തമിഴ് നടന്‍ എസ് ജെ സൂര്യയും സിനിമയില്‍ കാമിയോ വേഷത്തില്‍ എത്തിയിരുന്നു.