അനുബന്ധ വാര്‍ത്തകള്‍
- ധനുഷ് ചിത്രത്തിൽ മമ്മൂട്ടി പൊലീസ്; വില്ലനോ?
- 35 കോടി പ്രതിഫലം നിരസിച്ച് മമ്മൂട്ടി; അത്രയൊന്നും വേണ്ടെന്ന് താരം, ധനുഷിന് 45 കോടി
- 'എം ഒരു സിനിമ തിരെഞ്ഞെടുത്താൽ അത് ചരിത്രമാകും', മമ്മൂട്ടി ഇനി തമിഴിൽ, ധനുഷിനൊപ്പം പ്രധാനവേഷം
- Dhanush - Mammootty Movie: മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന...? വമ്പന്‍ പ്രഖ്യാപനം
- ധനുഷിന്റെ ഗോഡ് ഫാദര്‍ വേഷത്തില്‍ മമ്മൂട്ടി; തമിഴ് ചിത്രത്തിനായി മെഗാസ്റ്റാറിനു വമ്പന്‍ പ്രതിഫലം
മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി, D55 ഒടിടി റൈറ്റ്സ് വിറ്റുപോയത് വമ്പൻ തുകയ്ക്ക്
ധനുഷിനെ നായകനാക്കി രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ തമിഴകത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാതാരമായ മമ്മൂട്ടി. സിനിമയില്‍ വലിയ പ്രാധാന്യമുള്ള വേഷമാകും മമ്മൂട്ടി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ഹിറ്റായി മാറിയ അമരന് ശേഷം രാജ് കുമാര്‍ പെരിയസാമി ഒരുക്കുന്ന സിനിമയിലെ മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ വരുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ഒടിടി ഡീല്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
8 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴില്‍ എത്തുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 2018ല്‍ പുറത്തിറങ്ങിയ റാം ചിത്രമായ പേരന്‍പിലാണ് മമ്മൂട്ടി അവസാനമായി തമിഴിലെത്തിയത്. വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ എത്തുമ്പോള്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷകളും വലുതാണ്. മമ്മൂട്ടി, ധനുഷ് എന്നിവരെ കൂടാതെ സായ് പല്ലവിയും ശ്രീലീലയും ചിത്രത്തിലെ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.