Dhanush - Mammootty Movie: മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന...? വമ്പന്‍ പ്രഖ്യാപനം

ശിവകാര്‍ത്തികേയനെ നായകനാക്കി 'അമരന്‍' ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് 'ഡി 55' സംവിധാനം ചെയ്യുന്നത്

Mammootty and Dhanush
Mammootty and Dhanush
രേണുക വേണു| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (10:23 IST)

- Movie: തമിഴ് സൂപ്പര്‍താരം ധനുഷ് നായകനാകുന്ന 'ഡി 55' എന്ന ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്കു 12 നു നടക്കും. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.

ശിവകാര്‍ത്തികേയനെ നായകനാക്കി 'അമരന്‍' ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് 'ഡി 55' സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രത്തില്‍ 20 ദിവസത്തോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരിക്കുമെന്നാണ് വിവരം. ഈ ചിത്രത്തിനായി 10 കോടിക്കു മുകളിലാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധനുഷ് തന്നെയാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സായ് പല്ലവിയാണ് നായിക. ശ്രീലീലയും നിര്‍ണായക വേഷത്തിലെത്തുന്നു.

മമ്മൂട്ടിയും ദിലീപും ഒന്നിച്ച 'കമ്മത്ത് ആന്റ് കമ്മത്ത്' എന്ന ചിത്രത്തില്‍ ധനുഷ് കാമിയോ വേഷം ചെയ്തിരുന്നു. ഒരു പാട്ടില്‍ മാത്രമാണ് ധനുഷ് മുഖം കാണിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :