1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bobby Deol on his toughest period, drinking habits and emotional trouble

സിനിമയില്ലാതെയായതോടെ മദ്യപാനിയായി, ആ സമയത്ത് സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയത് ഭാര്യ : ബോബി ഡിയോൾ

സിനിമകള്‍ ഇല്ലാതിരുന്ന തന്റെ മോശം സമയത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.

Bobby Deol, Emotional Trouble, Career Crisis, Cinema, Comeback, Wife Support,Drinking habits
ബോളിവുഡില്‍ ഒരു സമയത്ത് തരംഗം തീര്‍ത്ത നായകനടനായിരുന്നു ബോബി ഡിയോള്‍. നീണ്ട മുടിയും കരുത്തുറ്റ ശരീരവുമുള്ള ബോബി ഒരു സമയത്ത് അന്നത്തെ ചെറുപ്പക്കാരുടെ ആവേശമായിരുന്നു. എന്നാല്‍ 90കളിലെ ഈ തരംഗത്തിന് ശേഷം സിനിമയില്‍ നിന്ന് താരത്തിന് മാറിനില്‍ക്കേണ്ടതായി വന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ താരം രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എന്ന സിനിമയിലൂടെയാണ് പിന്നീട് തിരിച്ചുവരവ് നടത്തിയത്.
 
 ഇപ്പോഴിതാ സിനിമകള്‍ ഇല്ലാതിരുന്ന തന്റെ മോശം സമയത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. രജത് ശര്‍മയുടെ ആപ്കി അദാലത് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.നിങ്ങള്‍ നിരാശനായിരിക്കുമ്പോള്‍ സ്വയം സഹതാപം തോന്നും, മനുഷ്യസഹജമാണ്. ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നും ചുറ്റുമുള്ള ലോകം അവസാനിച്ചു എന്നെല്ലാം തോന്നും. അങ്ങനെയാണ് ലഹരിയില്‍ അടിമയാവുക. എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു. കരിയറില്‍ ഒരു മോശം സമയം വന്നപ്പോള്‍ ഞാനും മദ്യത്തില്‍ അടിമയായി മാറി. ബോബി ഡിയോള്‍ പറയുന്നു.
 
 താന്യ എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇങ്ങനെ ഇവിടെ ഇരിക്കുമായിരുന്നില്ല. എന്റെ മോശം സമയത്ത് കുടുംബത്തിന്റെ സാമ്പത്തികമെല്ലാം കൈകാര്യം ചെയ്തത് അവളാണ്.എന്തുകൊണ്ടാണ് പപ്പാ ജോലിയ്ക്ക് പോകാത്തതെന്നും അമ്മയാണല്ലോ ഓഫീസില്‍ പോകുന്നതെന്നും കുട്ടികള്‍ ചോദിച്ചു തുടങ്ങിയപ്പോഴാണ് സ്വയം മാറാന്‍ തയ്യാറായതെന്നും ബോബി ഡിയോള്‍ പറഞ്ഞു.
 
നിലവില്‍ അനിരാഗ് കശ്യപിന്റെ ബന്ദര്‍, ആലിയ ഭട്ട് നായികയാകുന്ന ആല്‍ഫ, വിജയ് ചിത്രം ജനനായകന്‍ തുടങ്ങി നിരവധി സിനിമകളിലെ സജീവ സാന്നിധ്യമാണ് ബോബി ഡിയോള്‍. ബന്ദറാണ് താരത്തിന്റെ റിലീസാകാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ സിനിമ.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി, D55 ഒടിടി റൈറ്റ്സ് വിറ്റുപോയത് വമ്പൻ തുകയ്ക്ക്