രേണുക വേണു|
Last Modified വെള്ളി, 16 ജനുവരി 2026 (09:15 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ് സൂപ്പര്‍താരം ധനുഷും ഒന്നിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി തമിഴില്‍ അഭിനയിക്കാന്‍ പോകുന്നത്.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം 'ഡി 55' ലാണ് മമ്മൂട്ടിയും ഭാഗമാകുക. ധനുഷിന്റെ ഗോഡ് ഫാദര്‍ വേഷമായിരിക്കും ചിത്രത്തില്‍ മമ്മൂട്ടിയുടേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശിവകാര്‍ത്തികേയനെ നായകനാക്കി 'അമരന്‍' ഒരുക്കിയ രാജ്കുമാര്‍ ഇത്തവണ ഒരു മാസ് എന്റര്‍ടെയ്നര്‍ ചെയ്യാനാണ് ഒരുങ്ങുന്നത്. അമരന്‍ ബോക്സ്ഓഫീസില്‍ നിന്ന് 300 കോടിയിലേറെ കളക്ട് ചെയ്തിരുന്നു.
ധനുഷ് ചിത്രത്തില്‍ 20 ദിവസത്തോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരിക്കുമെന്നാണ് വിവരം. കഥ കേട്ട ശേഷം താരം സമ്മതം അറിയിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുക. 10 കോടിക്കു മുകളില്‍ പ്രതിഫലം മമ്മൂട്ടി ഈ ചിത്രത്തിനായി വാങ്ങിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ധനുഷ് തന്നെയാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സായ് പല്ലവിയായിരിക്കും നായിക.