അനുബന്ധ വാര്‍ത്തകള്‍
- സാഗര്‍ ഏലിയാസ് ജാക്കി എഴുതിയത് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കാരണം, എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു: എസ്.എന്‍.സ്വാമി
- 'എമ്പുരാന്' ചെറിയ ചിത്രം: പൃഥ്വിരാജ്
- സിബിഐ 5 - ദ ബ്രെയ്ന്‍: മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയായി
- സിബിഐ-5 ഉടന്‍ തിയറ്ററുകളിലേക്ക്; ഞെട്ടിക്കുമോ സേതുരാമയ്യര്‍ ?
- മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്, ഇദ്ദേഹത്തെ മനസ്സിലായോ ?
ഭീഷ്മ പര്‍വ്വത്തിനു ടിക്കറ്റെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
തിയറ്ററില്‍ പോയി ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കാത്തവര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കാണാന്‍ അവസരമുണ്ടെന്ന് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സിനിമ കാണാത്തവര്‍ ഹോട്ട്സ്റ്റാറില്‍ കാണണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
' ഭീഷ്മ പര്‍വ്വം വലിയ വിജയമാക്കിയവര്‍ക്ക് നന്ദി. ഞാന്‍ പറഞ്ഞിട്ടാണല്ലോ നിങ്ങള്‍ ടിക്കറ്റെടുത്തത്. ടിക്കറ്റെടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്ട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം,' മമ്മൂട്ടി പറഞ്ഞു.