സിബിഐ-5 ഉടന്‍ തിയറ്ററുകളിലേക്ക്; ഞെട്ടിക്കുമോ സേതുരാമയ്യര്‍ ?

രേണുക വേണു| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (10:07 IST)

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ-5 ദി ബ്രെയ്ന്‍. സിബിഐ സീരിസിലെ അഞ്ചാം ഭാഗമാണ് ദി ബ്രെയ്ന്‍. സിനിമയുടെ പോസ്റ്ററുകളെല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സിബിഐ-5 ന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏപ്രില്‍ 28 ന് അവധിക്കാല റിലീസായി സിബിഐ-5 റിലീസ് ചെയ്യുമെന്നാണ് വിവരം. വമ്പന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ-5 സംവിധാനം ചെയ്യുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുകേഷ്, ജഗതി ശ്രീകുമാര്‍, രമേഷ് പിഷാരടി, ആശ ശരത്ത് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :