1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vayana Dinam History PN Panicker

PN Panicker, Vayana Dinam: പി.എൻ.പണിക്കരും വായനാദിനവും

ഗ്രന്ഥശാലപ്രഥാനത്തിനും വായനശാലാ നിർമ്മാണത്തിനും മുൻകൈ എടുത്ത അദ്ദേഹം അനൗപചാരിക വയോജന വിദ്യാഭ്യാസരംഗത്തും പ്രവർത്തിച്ചു

PN Panicker, Vayana Dinam, PN Panicker Orma, PN Panicker death, Who is PN Panicker, PN Panicker Life, പി.എന്‍.പണിക്കര്‍, ജൂണ്‍ 19 വായനാ ദിനം, June 19 Reading Day 2025, വായനാദിനം, ജൂണ്‍ 19 വായനാദിനം, റീഡിങ് ഡേ, വായനാദിനം 2025
PN Panicker, Vayana Dinam: എല്ലാ വർഷവും ജൂൺ 19 വായനാ ദിനമായി (Reading Day) ആചരിക്കുന്നു. കേരളത്തിൽ വായനാ സംസ്‌കാരം വളർത്തിയെടുത്തവരിൽ പ്രധാനിയാണ് പി.എൻ.പണിക്കർ (PN Panicker Life). വായിച്ചുവളരുക എന്ന മുദ്രാവാക്യം അദ്ദേഹം കേരളമാകെ വ്യാപിപ്പിച്ചു. പി.എൻ.പണിക്കരെ ഓർക്കാനുള്ള ദിവസം കൂടിയാണ് വായനാദിനം. 
 
ഗ്രന്ഥശാലപ്രഥാനത്തിനും വായനശാലാ നിർമ്മാണത്തിനും മുൻകൈ എടുത്ത അദ്ദേഹം അനൗപചാരിക വയോജന വിദ്യാഭ്യാസരംഗത്തും പ്രവർത്തിച്ചു. 1995 ജൂൺ 19 നാണ് പി.എൻ.പണിക്കർ അന്തരിച്ചത്. അദ്ദേഹത്തിന്റെ ചരമ ദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 
 
ചങ്ങനാശേരിക്കടുത്തുള്ള നീലംപേരൂരിൽ ജനിച്ച പണിക്കർ മലയാളം ഹയർ പരീക്ഷ പാസായശേഷം നീലംപേരൂർ മിഡിൽ സ്‌കൂൾ അധ്യാപകനായി. ഇദ്ദേഹത്തിന്റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പിൽക്കാലത്ത് സനാതന ധർമ വായനശാലയായി പ്രസിദ്ധമായത്.
 
സനാതന ധർമവായനശാലയുടെയും പി.കെ.മെമ്മോറിയൻ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ൽ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവർത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ൽ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായത്.
 
സ്‌കൂൾ അധ്യാപകനായിരിക്കുമ്പോൾ തന്നെ അന്നത്തെ ഗവൺമെന്റിൽ നിന്നും അനുവാദം നേടി പണിക്കർ മുഴുവൻ സമയഗ്രന്ഥശാലാ പ്രവർത്തകനായി. ''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972-ൽ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്‌കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.
 
ദീർഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപരായും പ്രവർത്തിച്ച പണിക്കർ 1977-ൽ ആസ്ഥാനത്തുനിന്ന് വിരമിച്ചു.
 
അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാൻഫെഡിന്റെ സെക്രട്ടറിയായും (1978 മുതൽ) സ്റ്റേറ്റ് റിഡേഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാൻഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.
അടുത്ത ലേഖനം
മതി, നിർത്തിക്കോ... റീൽസ് കാണൽ ഓവറായാൽ ഇനി ഇൻസ്റ്റഗ്രാം തന്നെ പറയും, പുതിയ 'സ്ക്രോൾ ലോക്ക്' ഫീച്ചർ