അനുബന്ധ വാര്‍ത്തകള്‍
- പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും
- തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ
- അധികാരത്തിന്റെ ഹുങ്ക് ജനപ്രതിനിധികൾക്ക് ചേർന്നതല്ല; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
- വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവർ 24.95 ലക്ഷം!, എസ്ഐആർ : ഫോം നൽകാൻ ഇന്ന് കൂടി അവസരം
- ക്രൈസ്തവ വോട്ടുകൾ പിടിക്കാൻ നടത്തിയ ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് പാളി, തൃശൂരിൽ സുരേഷ് ഗോപി വിരുദ്ധ തരംഗം
Actress Assault Case: 'നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ, എന്നെ ജീവിക്കാന്‍ അനുവദിക്കൂ'; വെകാരികമായി പ്രതികരിച്ച് അതിജീവിത
Actress Assault Case: കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. തനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് പൊലീസില്‍ പരാതിപ്പെട്ടതും അതിനെതിരെ നിയമനടപടി സ്വീകരിച്ചതും താന്‍ ചെയ്ത തെറ്റാണെന്ന് അതിജീവിത പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിനു മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയണമായിരുന്നു
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ
ഞാന്‍ ഇരയല്ല, അതിജീവിതയുമല്ല
വളരെ നിസാരയായ മനുഷ്യജീവി മാത്രം
എന്നെ ജീവിക്കാന്‍ അനുവദിക്കൂ.