1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vellappally criticize arya rajendran behavior

അധികാരത്തിന്റെ ഹുങ്ക് ജനപ്രതിനിധികൾക്ക് ചേർന്നതല്ല; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

Vellappally nadeshan, Arya rajendran, Local body elections, Kerala News,വെള്ളാപള്ളി നടേശൻ, തദ്ദേശ തിരെഞ്ഞെടുപ്പ്, ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തലസ്ഥാന നഗരസഭാ മേയര്‍ ആയിരുന്ന  ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിന്റെ തണലില്‍ കാണിക്കുന്ന ധിക്കാരവും അഹങ്കാരവുമാണ് തിരുവനന്തപുരം നഗരസഭ ഇടതുപക്ഷത്തിന് നഷ്ടമാകാന്‍ കാരണമെന്നും അധികാരത്തിലിരിക്കുന്നവര്‍ക്ക് വിനയമാണ് ആദ്യം വേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
 
കല്യാണം കഴിച്ചിട്ടില്ല, വിദ്യഭ്യാസമുണ്ട് എന്ന് പറഞ്ഞ് എല്ലാവരും ആര്യാ രാജേന്ദ്രനെ പൊക്കി. പുള്ളിക്കാരി പൊങ്ങുകയും ചെയ്തു. ആ പൊങ്ങച്ചത്തിന് ദോഷമുണ്ടായി. ആളുകളോട് മോശം പെരുമാറ്റം. ഒരു വണ്ടി വന്നപ്പോള്‍ ഡ്രൈവറെ പിടിച്ചുനിര്‍ത്തി കേസെടുപ്പിച്ചില്ലെ?, അധികാരത്തിന്റെ ധാര്‍ഷ്ട്യമല്ലെ? അധികാരത്തിലിരിക്കുന്നവര്‍ക്ക് വിനയമല്ലെ വേണ്ടത്?
 
സാധാരണക്കാരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയവര്‍ അവരെത്തന്നെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ല. വിനയം കാണിക്കാതെ ചെറുപ്പത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ചര്‍ച്ചാ വിഷയമായി. കോര്‍പ്പറേഷന്‍ തിരെഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചു. ആര്യാ രാജേന്ദ്രന് പൊതുപ്രവര്‍ത്തകന്റെ പൊതുശൈലി ഉണ്ടായിട്ടില്ല. ഇനിയും വളയണം.
 
ഒരു വ്യക്തിയുടെ പെരുമാറ്റദൂഷ്യം കാരണം ഒരു പ്രസ്ഥാനം മുഴുവന്‍ പ്രതിക്കൂട്ടിലാകുന്നത് ഗൗരവകരമായി കാണണം. ചിലര്‍ക്ക് മസിലുപിടുത്തമുണ്ട്. ഇത് പഴയ കാലമല്ല, ആളുകളോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണം. അല്ലെങ്കില്‍ മക്കള്‍ പോലും പോടാ അച്ഛാ എന്ന് പറയുന്ന കാലമാണ്. കഴിഞ്ഞ മന്ത്രിമാരേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇത്തവണ പല മന്ത്രിമാര്‍ക്കും സാധിച്ചിട്ടില്ലെന്നും വെള്ളാപള്ളി പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ