1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Malik actor Joju George talks about the movie

മാലിക്കിലേക്ക് എത്തിയത് ബിജു മേനോന്റെ പകരക്കാരനായി,സ്‌ക്രിപ്റ്റ് പോലും വായിച്ചില്ല, മനസ്സ് തുറന്ന് ജോജു ജോര്‍ജ്

ജോജു ജോര്‍ജ്
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം മാലിക് പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ സിനിമയിലേക്ക് താന്‍ എത്തിയത് പകരക്കാരനായണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. തിരുവനന്തപുരം സബ് കളക്ടര്‍ ജയശങ്കര്‍ പ്രസാദ് ആയി ജോജു വേഷമിടുന്നു. ആദ്യം നീ കഥാപാത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ കണ്ടത് ബിജു മേനോന്‍ ആയിരുന്നു. ഡേറ്റ് പ്രശ്‌നം കാരണം ആ വേഷം ജോജു ഏറ്റെടുക്കുകയായിരുന്നു.
 
ഞാന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ടാണ് ചിത്രീകരിച്ചത്. എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത്. ഒരു പകരക്കാരനായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ബിജുവേട്ടന്റെ(ബിജു മേനോന്‍) ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും ഞാന്‍ വന്ന് അഭിനയിക്കുകയുമായിരുന്നവെന്ന് ജോജു ജോര്‍ജ് പറയുന്നു.

മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ ആണ് തന്നെ ആകര്‍ഷിച്ചതെന്നും സിനിമയുടെ കഥ പോലും തനിക്ക് അറിയില്ലെന്നും സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക് എന്നും ജോജു ജോര്‍ജ് പറഞ്ഞു.
 
ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിലാണ് ജോജു മനസ്സ് തുറന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വലിമൈ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അജിത്ത് ഇന്ന് ചെന്നൈയില്‍ എത്തും, റിലീസ് ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കും