ചിത്രയുടെ മനോഹര ശബദം; മാലിക് ലിറിക്കല്‍ വീഡിയോ പുറത്ത്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (13:00 IST)

മാലിക് ഒടുവില്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. റിലീസിന് ദിവസങ്ങള്‍ മാത്രമുള്ള സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ട്രെയിലറും ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോളിതാ സിനിമയിലെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നു.കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് തീരമേ എന്ന ഗാനം പാടിയിരിക്കുന്നത്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്നത്. തിയറ്ററര്‍ എക്‌സ്പീരിയന്‍സിന് എടുത്ത ചിത്രമാണ് മാലിക്, മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :