മാലിക് ലിറിക്കല്‍ വീഡിയോ നാളെ, വിശേഷങ്ങളുമായി നിമിഷ സജയന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂലൈ 2021 (12:28 IST)

മാലിക് ഒടുവില്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. റിലീസിന് ദിവസങ്ങള്‍ മാത്രമുള്ള സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ട്രെയിലറും ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോളിതാ സിനിമയിലെ ലിറിക്കല്‍ വീഡിയോ നാളെമെത്തും എന്ന് നിമിഷ സജയന്‍ അറിയിച്ചു.

തിയറ്ററര്‍ എക്‌സ്പീരിയന്‍സിന് എടുത്ത ചിത്രമാണ് മാലിക്, മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :