അനുബന്ധ വാര്‍ത്തകള്‍
- 'ഇന്നും മമ്മൂട്ടിയുടെ ആരാധകന്', രജനികാന്തിനൊപ്പം ഒരു ഫോട്ടോയെടുക്കണം,മനസ്സ് തുറന്ന് ജോജു ജോര്‍ജ്
- മലയാളം ആന്തോളജി ചിത്രം ആമസോണ്‍ പ്രൈമിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ !
- 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ജഗമേ തന്തിരം, റിലീസ് ഇനി രണ്ട് നാളുകള്‍
- ജോജു ജോര്‍ജ് തകര്‍ക്കും,'ജഗമേ തന്തിരം' റിലീസിന് ദിവസങ്ങള്‍ മാത്രം!
- 'ഒരു താത്വിക അവലോകനം' റിലീസിനൊരുങ്ങുന്നു, പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
റിലീസിനൊരുങ്ങി 'ഒരു താത്വിക അവലോകനം', പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി ജോജു ജോര്‍ജ്
ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ഒരു താത്വിക അവലോകനം'.അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പോസ്റ്റര്‍.പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.
അടുത്തിടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ചിത്രം കണ്ടിരുന്നു. അദ്ദേഹം സംവിധായകന്‍ അഖില്‍ മാരാരിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് നന്ദകുമാര്‍. അതിനായി നിരന്തരം പിഎസ്സി പരീക്ഷകള്‍ എഴുതുകയും ചെയ്യുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നന്ദകുമാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.
ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം