'എളിമയുള്ള മുഖം'; ഫഹദിനൊപ്പം നിമിഷ, പുതിയ ടീസര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (14:23 IST)

'എളിമയുള്ള വേഷം അത്രയേ പടച്ചോന്‍ പറഞ്ഞിട്ടുള്ളൂ' എന്ന് ഫഹദിന്റെ കഥാപാത്രം പറഞ്ഞു കൊണ്ടാണ് മാലിക് പുതിയ ടീസര്‍ പുറത്തുവന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹസ്വ വീഡിയോകളിലൂടെ സിനിമയെക്കുറിച്ച് ഓരോ സൂചനകള്‍ നല്‍കുകയാണ് ആമസോണ്‍ പ്രൈം.

ചിത്രയുടെ മനോഹര ശബദത്തില്‍ മാലിക് ലിറിക്കല്‍ വീഡിയോ ഇന്ന് പുറത്തു വന്നിരുന്നു.കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് തീരമേ എന്ന ഗാനം പാടിയിരിക്കുന്നത്.
സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :