ഞാന്‍ വിചാരിച്ചാല്‍ എന്റെ മകന്‍ അഭിനേതാവ് ആകില്ല: മോഹന്‍ലാല്‍

രേണുക വേണു| Last Modified ചൊവ്വ, 13 ജൂലൈ 2021 (11:04 IST)

പ്രണവ് മോഹന്‍ലാല്‍ ഇന്ന് 31-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാലോകം തങ്ങളുടെ പ്രിയപ്പെട്ട പ്രണവിന് ആശംസകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ്. ആരാധകരും പ്രണവിന് ജന്മദിനാശംസകള്‍ നേരുകയാണ്. അതിനിടയിലാണ് മകനെ കുറിച്ച് മോഹന്‍ലാല്‍ പണ്ട് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പ്രണവ് സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ഇത്.

'മക്കള്‍ക്ക് അവരുടേതായ ഒരു ജീവിതശൈലിയുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരുടെ ബുദ്ധിയില്‍ നിന്ന് കാര്യങ്ങള്‍ കണ്ടുപഠിക്കട്ടെ. വിദ്യാഭ്യാസത്തെ കുറിച്ച് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞ കാര്യം തന്നെയാണ് പ്രണവിനോടും ഞാന്‍ പറഞ്ഞിട്ടുള്ളത്. പ്രണവിന് അഭിനയത്തെക്കാളും ഇഷ്ടം അധ്യാപനമാണ്. ഞാന്‍ വിചാരിച്ചാല്‍ എന്റെ മകന്‍ ഒരു അഭിനേതാവ് ആകില്ല. പഠിച്ച് ഡോക്ടര്‍ ആകാം ചുമ്മ ഒരു ഡോക്ടറായാല്‍ പോരല്ലോ. അതില്‍ ഏറ്റവും നല്ല ഡോക്ടര്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഇഷ്ടമല്ല മക്കളുടെ ഇഷ്ടത്തിനാണ്,' മോഹന്‍ലാല്‍ പറഞ്ഞു. പണ്ട് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മകന്റെ താല്‍പര്യത്തെ കുറിച്ച് വാചാലനായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :