മമ്മൂട്ടി പറഞ്ഞു, മാലിക്കിലെ കഥാപാത്രത്തിനു വേണ്ടി തടി കൂട്ടേണ്ട, മനസ്സ് തുറന്ന് ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (15:45 IST)

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ് ഫഹദ് ഫാസില്‍. ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം മാലിക്കിന്റെ പുതിയ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് നടന്‍. തിയറ്ററര്‍ എക്‌സ്പീരിയന്‍സിന് എടുത്ത ചിത്രമാണെന്നും മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. മാലിക്കില്‍ പ്രായം കൂടിയ കഥാപാത്രം ചെയ്തപ്പോള്‍ അതിന് വേണ്ടി തടി കൂട്ടേണ്ട എന്ന് പറഞ്ഞത് മമ്മൂട്ടിയാണ്.

തടി കൂട്ടിയായാല്‍ അഭിനയത്തിന്റെ ബാലന്‍സ് ഫഹദിന് നഷ്ടമാകുമെന്ന് മമ്മൂട്ടി മഹേഷ് നാരായണനോട് പറഞ്ഞിരുന്നു.അതുകൊണ്ട് പ്രായം കൂടിയാലും ചെറിയ ശരീരമുള്ള ആയിട്ടാണ് സിനിമയില്‍ അഭിനയിച്ചതെന്നും ഫഹദ് വെളിപ്പെടുത്തി. ഈ കഥാപാത്രത്തിനു വേണ്ടി തടി കുറയ്ക്കുകയാണ് ചെയ്തതെന്നും ഫഹദ് പറഞ്ഞു.

സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :