1. മറ്റുള്ളവ
  2. സ്ത്രീ
  3. സ്ത്രീകള്‍ക്കു മാത്രം
  4. These type of men are not impressive in bed

കിടപ്പറയിൽ ഈ സ്വാഭവമുണ്ടോ? പുരുഷൻമാർ ശ്രദ്ധിക്കുക

പുരുഷൻമാരുടെ ഒരു സ്വഭാവം കിടപ്പറയിൽ സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്

Physical Relationship in Morning Benefits, Morning Workout, അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ
സ്ത്രീകളിലും പുരുഷൻമാരിലും ലൈംഗികത വളരെ വ്യത്യസ്തമാണ്. സാവധാനത്തിൽ മാത്രമേ സ്ത്രീകളിൽ ലൈംഗിക ഉത്തേജനം നടക്കൂ. പുരുഷൻമാരിൽ നേരെ തിരിച്ചും. സ്ത്രീകൾ കിടപ്പറയിൽ കൂടുതൽ ആഗ്രഹിക്കുന്നത് ഫോർപ്ലേയാണ്. ഫോർപ്ലേ എത്ര സമയം നീണ്ടുനിൽക്കുന്നോ അത്രത്തോളം വിജയകരമായിരിക്കും നിങ്ങളുടെ ലൈംഗികബന്ധവും. 
 
പുരുഷൻമാരുടെ ഒരു സ്വഭാവം കിടപ്പറയിൽ സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. അത്തരം സ്വഭാവമുള്ള പുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്നാണ് പഠനം. പുരുഷൻമാരിലെ ദേഷ്യവും മുൻകോപവും ആണ് അത്. 
 
ലൈംഗികബന്ധത്തിനിടെ പുരുഷൻ അകാരണമായി ദേഷ്യപ്പെടുന്നത് സ്ത്രീകളെ മാനസികമായി തകർക്കുന്നു. ലൈംഗിക ഉത്തേജനത്തിനു കൂടുതൽ സമയമെടുക്കുമ്പോഴാണ് പുരുഷൻമാർ പൊതുവെ സ്ത്രീകളോട് ദേഷ്യപ്പെടുന്നത്. അങ്ങനെ ദേഷ്യപ്പെട്ടാൽ അത് സ്ത്രീകളിലെ ഇൻസെക്യൂരിറ്റി വർധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ലൈംഗികബന്ധത്തിനിടെ ദേഷ്യപ്പെടുന്ന പുരുഷൻമാരുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ പിന്നീട് സ്ത്രീകൾക്ക് മടുപ്പും നിരുത്സാഹവും തോന്നുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഒരു ദിവസം ഏതെങ്കിലും കാരണത്താൽ സെക്സ് പരാജയപ്പെട്ടാൽ അതിന്റെ പേരിൽ പങ്കാളിയെ പഴിക്കുന്നത് ചീത്ത ശീലമാണ്. അങ്ങനെ പഴിക്കുന്നവരുമായി പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ല.
അടുത്ത ലേഖനം
വില നോക്കാതെ വാങ്ങിക്കോ ! ബദാം ചില്ലറക്കാരനല്ല