1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister CP John expresses regret over controversial remarks about women

വിവാദം അവസാനിപ്പിക്കണം; സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

Priyadarshini Scheme, KSRTC Free Travel,Kerala News
സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍. വിവാദം അവസാനിപ്പിക്കണമെന്നും ആരെയും  അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു. ആരും ആവശ്യപ്പെട്ടിട്ട് അല്ലാതെ ഖേദം പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
സ്ത്രീകള്‍ പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി കയറുന്നുവെന്നും സ്വകാര്യ സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കുന്നു എന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി സി.പി. ജോണ്‍ പിന്നീട് തന്റെ പരാമര്‍ശങ്ങളെ ന്യായീകരിച്ചു. 
 
പല സ്ത്രീകളും നേരിടുന്ന ദാരിദ്ര്യം എടുത്തുകാണിക്കുകയായിരുന്നു ആ പരാമര്‍ശങ്ങളുടെ ലക്ഷ്യം. യാത്രാക്കൂലി നല്‍കാന്‍ തീര്‍ത്തും ശേഷിയില്ലാത്ത സ്ത്രീകളുണ്ട അവരുടെ ദുരിതങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതില്‍ താനുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ പലപ്പോഴും പരാജയപ്പെടാറുണ്ടെന്നും മന്ത്രി പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കാലവര്‍ഷ സാഹചര്യം നിയന്ത്രണവിധേയം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി