അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാൻ നികുതി പരിഷ്കരണങ്ങൾ; നിർമലാ സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന്
- എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും വിൽക്കും; താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ
- ഇത്തവണത്തെ ബജറ്റിനെ പ്രതീക്ഷയോടെ വീക്ഷിച്ച് രാജ്യത്തെ സിനിമാവ്യവസായം
- അസംഘടിത മേഖലകള്‍ക്ക് പുതിയ ബജറ്റ് കാത്തുവച്ചിരിക്കുന്നതെന്ത്?
- കഴിഞ്ഞ ബജറ്റില്‍ മുന്‍തൂക്കം നല്‍കിയത് ഗതാഗതത്തിന്
ധനമന്ത്രി പാർലമെന്റിലെത്തി; ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം ചേരുന്നു
അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.
ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി. ബജറ്റ് അവതരണത്തിനായി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.
രാവിലെ 11നാണ് ബജറ്റ് അവതരണം. ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റില്‍ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് നികുതി കുറച്ച മാതൃകയില്‍ ഇക്കുറി ആദായനികുതിയിലും ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക മാന്ദ്യം മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6- 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ല്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സര്‍ക്കാര്‍ നിലനിര്‍ത്തുന്നു.
അടുത്ത ലേഖനം