എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും വിൽക്കും; താത്‌പര്യപത്രം ക്ഷണിച്ച് കേന്ദ്ര‌സർക്കാർ

ഇതിനായി താത്‌പ‌ര്യ‌പത്രം ക്ഷണിച്ചുകൊണ്ട് സർക്കാർ ഇൻഫൊർമേഷൻ മെമ്മോറാണ്ടാം പുറത്തിറക്കി.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 27 ജനുവരി 2020 (11:30 IST)
പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതിനായി താത്‌പ‌ര്യ‌പത്രം ക്ഷണിച്ചുകൊണ്ട് സർക്കാർ ഇൻഫൊർമേഷൻ മെമ്മോറാണ്ടാം പുറത്തിറക്കി.

എയർ ഇന്ത്യയിലെ നൂറു ശതമാനം ഓഹരികൾക്കു പുറമേ ബജറ്റ് എ‌യർലൈൻ ആയ എ‌യർ ഇന്ത്യ എക്‌സ്‌പ്രസിൽ എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ എഐഎസ്‌ടിഎസിലെ അൻപതു ശതമാനം ഓഹരികളും വിറ്റഴിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :