ഇത്തവണത്തെ ബജറ്റിനെ പ്രതീക്ഷയോടെ വീക്ഷിച്ച് രാജ്യത്തെ സിനിമാവ്യവസായം

Union budget 2020 live, Budget In Malayalam, Income tax slab 2020, Rail Budget 2020 News, Rail Budget 2020 Latest News, Rail Budget Breaking News
അനിരാജ് എ കെ| Last Updated: വെള്ളി, 24 ജനുവരി 2020 (21:24 IST)
നികുതി അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ മേഖലകളിലൊന്നായ സിനിമാമേഖല ഇത്തവണത്തെ ബജറ്റില്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഫലപ്രദമായ ചില തീരുമാനങ്ങള്‍ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.

പ്രധാനകേന്ദ്രങ്ങളില്‍ സിനിമാ ഷൂട്ടിംഗ് അനുമതിക്ക് ഏകജാലക സംവിധാനം കൊണ്ടുവരും എന്നതായിരുന്നു അതില്‍ പ്രധാനം. ആന്‍റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും എന്നതും ഏറെ പ്രാധാന്യമുള്ള ഒരു തീരുമാനമായിരുന്നു. സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മാണം തടയാനുള്ള നടപടിയുടെ ഭാഗമായിരുന്നു ഇത്.

കഴിഞ്ഞതവണത്തെ കേന്ദ്രബജറ്റ് കര്‍ഷകര്‍ക്കും ഏറ്റവും പ്രയോജനപ്രദമായ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2020 യൂണിയന്‍ ബജറ്റും കര്‍ഷകപ്രിയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന് കഴിഞ്ഞ വതവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അക്കൌണ്ടില്‍ നേരിട്ടാണ് പണം ലഭ്യമാക്കുക. ഇതിന്‍റെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 12000 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 2018 ഡിസംബര്‍ ഒന്നുമുതലുള്ള മുന്‍‌കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും - ഇതെല്ലാം കര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങളായിരുന്നു.

എട്ടുകോടി സൌജന്യ എല്‍‌പിജി കണക്ഷനുകള്‍ നല്‍കുമെന്നാണ് കഴിഞ്ഞതവണത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. ഇത്തവണയും ഇതുപോലെയുള്ള സൌജന്യ ആദായങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കുമെന്ന കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :