1. വാര്‍ത്താലോകം
  2. ധനകാര്യം
  3. യൂണിയന്‍ ബജറ്റ് 2020
  4. Union Budget 2020 Special

കഴിഞ്ഞ ബജറ്റില്‍ മുന്‍‌തൂക്കം നല്‍കിയത് ഗതാഗതത്തിന്

Live Budget Malayalam
കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ ഗതാഗത മേഖലയിൽ വിപ്ലവകരമായ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പ്രാദേശിക ഗതാഗതം മുതൽ അന്തർദേശീയ ഗതാഗതമേഖലയിൽ വരെ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
 
റെയിൽ‌വേയിൽ പബ്ലിക് പ്രൈവറ്റ് പാർട്ടി‌സിപ്പേഷൻ നടപ്പിലാക്കുന്നു എന്നതായിരുന്നു പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. റെയി‌വേയുടെ വികസനത്തിനായി 50 ലക്ഷം കോടിരൂപയാണ് വകയിരുത്തിയത്. സബർബൻ ട്രെയിനുകളുടെ വികസനത്തിനായി പദ്ധതികൾ നടപ്പിലാക്കുമെന്നും കൂടുതൽ സബർബൻ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും ബജറ്റില്‍ പറഞ്ഞു. ഭാരത മാല, സാഗർമാല, ഉഡാർ പദ്ധതികളിൽ വിപുലമായ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപിച്ചു.
 
റോഡ്, ജല, വായു ഗതാഗത സംവിധാനങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തും. രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് കൊണ്ടുവരും, പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയുടെ മുന്നാം ഘട്ടത്തിൽ 1.25 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കും. രാജ്യത്ത് കൂടുതൽ നഗരങ്ങളിൽ മെട്രോറെയിൽ പദ്ധതികൾ നടപ്പിലാക്കും - ഇതൊക്കെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. 
About Writer
അനിരാജ് എ കെ
അടുത്ത ലേഖനം
പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു