അനുബന്ധ വാര്‍ത്തകള്‍
- ഒമ്പത് വര്‍ഷത്തെ പ്രണയം, നടി സ്വാസിക വിവാഹിതയാകുന്നു
- വന്നു കണ്ടു കീഴടക്കിയെന്ന് യുവ കൃഷ്ണ, നടി മൃദുലയുടെ പുത്തന്‍ വിവാഹ ചിത്രങ്ങള്‍
- മിയ ജോര്‍ജിന് അഭിനന്ദനവും പേളി മാണിയ്ക്ക് വിമര്‍ശനവും, ഗര്‍ഭകാലം ആഘോഷമാകാത്തതിന് നന്ദിയെന്ന് സോഷ്യല്‍ മീഡിയ
- 'ഒടുവില്‍ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായി'; വിവാഹ ചിത്രം പങ്കുവെച്ച് മൃദുല വിജയ്
- ആറു നെയ്ത്തുകാര്‍ മൂന്നാഴ്ചകൊണ്ട് തയ്യാറാക്കിയ മൃദുലയുടെ വിവാഹസാരി, വില കണ്ടെത്തി ആരാധകര്‍ !
'ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും'; സഹോദരിക്ക് ആശംസകളുമായി പേളി മാണി, ചിത്രങ്ങള്‍
കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം. നിലവിലെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.റൂബന്‍ ബിജി തോമസാണ് റേച്ചലിന്റെ വരന്‍. ഇപ്പോഴിതാ സഹോദരിക്ക് വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് പേളി.ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കെന്നും നടി കുറിച്ചു.
'ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വെച്ച് കൂട്ടിയിണക്കിയ ജോഡികള്‍. എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാന്‍ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ. നിങ്ങളുടെ ബന്ധം സ്‌നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷം നേരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ'- വിവാഹ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് പേളി കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.