ഒമ്പത് വര്‍ഷത്തെ പ്രണയം, നടി സ്വാസിക വിവാഹിതയാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (17:22 IST)

വിവാഹത്തെക്കുറിച്ച് സൂചന നല്‍കി നടി സ്വാസിക. അടുത്തു തന്നെ താന്‍ വിവാഹിതയാകുമെന്നും ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും വിവാഹമെന്നും എന്നും നടി പറഞ്ഞു. 9 വര്‍ഷത്തോളമായി
പ്രണയത്തിലാണെന്നും വെളിപ്പെടുത്തി.എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ നടി പറഞ്ഞില്ല.നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക മനസ്സ് തുറന്നത്.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :