അനുബന്ധ വാര്‍ത്തകള്‍
- മണ്ണാര്‍ക്കാട് വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് അവശനിലയില്‍
- ഛത്തീസ്ഗഡ് സ്വദേശിയെ സുഹൃത്തുക്കള്‍ കൊന്നു കുഴിച്ചുമൂടി, മൂന്നു പേര് അറസ്റ്റില്‍
- ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു
- മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ മരണം കൊലപാതകം! തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു, ദുരൂഹത
- മദ്യപാനത്തിനിടെ വഴക്ക്: ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
'മോഡലിന്റെ മൃതദേഹം തറയില്‍ നഗ്നയായി കിടക്കുന്നു, കഴുത്തില്‍ മുറിവ്'; കൊലപാതകത്തിനു പിന്നില്‍ ആര്
പാക്കിസ്ഥാനി മോഡല്‍ നയാബ് നദീമിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നില്ല. കൊലപാതകികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ലാഹോര്‍ ഡിഫന്‍സ് ഏരിയയിലെ വീട്ടിലാണ് നയാബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
നയാബ് നദീമിന്റെ സ്റ്റെപ്പ് ബ്രദര്‍ മൊഹമ്മദ് അലിയാണ് ആദ്യം മൃതദേഹം കണ്ടത്. നയാബ് നദീം ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. സ്റ്റെപ്പ് ബ്രദര്‍ മൊഹമ്മദ് അലി വീട്ടിലെത്തിയപ്പോള്‍ നയാബ് നദീം തറയില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. പൂര്‍ണ നഗ്നയായിരുന്നു മോഡല്‍ എന്നും പൊലീസ് പറയുന്നു. താരത്തിന്റെ കഴുത്തില്‍ മുറിവ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.