ഹെയ്‌തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു

അഭിറാം മനോഹർ| Last Updated: ബുധന്‍, 7 ജൂലൈ 2021 (17:44 IST)
ഹെയ്‌തി പ്രസിഡന്റ് ജൊവനെൽ മോസെ വെടിയേറ്റുമരിച്ചു. രാത്രി മോസെയുടെ സ്വകാര്യവസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൻ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രസിഡന്റിന് നേരെയുണ്ടായ അക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു.ദാരിദ്ര്യവും അസ്ഥിരതയും വർധിച്ചതിനെ തുടർന്ന് ഹെയ്‌തിയിൽ അക്രമണങ്ങൾ വർധിച്ചിരുന്നു.

2017-ല്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ മോസെ ശ്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു. ഇതിന് മുൻപ് ഫെബ്രുവരിയില്‍ മോസെ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :