1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Murder Bangaluru Sania

മദ്യപാനത്തിനിടെ വഴക്ക്: ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

Murder
ബംഗളൂരു: ബംഗളൂരുവില്‍ വാക്കു തര്‍ക്കത്തിന് ഒടുവില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന മദ്യപാനിയായ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബി.ടി.എം ലെ ഔട്ടില്‍ എന്‍.എസ് പാളയയില്‍ താമസം സാനിയ എന്ന ഇരുപതുകാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
അപസ്മാരബാധയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ സാനിയ കുഴഞ്ഞു വീണെന്നാണ് ഇവരുടെ ഭര്‍ത്താവ് അജിത്ത് (25) പറഞ്ഞത്. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത റിപ്പോര്‍ട്ടില്‍ ഇവര്‍ തലയ്ക്ക് അടിയേറ്റു മരിച്ചതായി കണ്ടെത്തി. പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
 
തുടര്‍ന്ന് ഭര്‍ത്താവ് അജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം ഉണ്ടാവുകയും പ്ലൈവുഡ് കൊണ്ട് സാനിയയുടെ തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് വെളിപ്പെട്ടു. രണ്ട് കൊല്ലം മുമ്പായിരുന്നു ഇവരുടെ വിവാഹം.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് കാലവർഷം ദുർബലം: കാരണം മൺസൂൺ ബ്രേക്ക്