അനുബന്ധ വാര്‍ത്തകള്‍
- 'ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് അട്രാക്ഷനോ! ഫുക്രു മകനെ പോലെ'; സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളതെന്നും മഞ്ജുവിന്റെ ചോദ്യം
- ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയെ ലിഫ്റ്റില്‍ കടന്നുപിടിക്കാന്‍ ശ്രമം; യുവാവിനെതിരെ താരം പരാതി നല്കി
- ക്ലിയോപാട്രയായി ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് തരംഗമാകുന്നു
- 'ക്ഷമ വേണം, സമയമെടുക്കും'; ബിഗ് ബോസ് സീസണ്‍ 3 വിജയിയെ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍
- മണിക്കുട്ടനൊപ്പം സെല്‍ഫിയെടുത്ത് ഡിംപല്‍, ചിത്രം വൈറലാകുന്നു
ബിഗ് ബോസ് ഫിനാലെ ഉടന്‍; വിജയി മണിക്കുട്ടനെന്ന് സൂചന
ബിഗ് ബോസ് സീസണ്‍ 3 ഫിനാലെ ഉടനെന്ന് സൂചന. ഈ മാസം തന്നെ വിജയിയെ പ്രഖ്യാപിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിഗ് ബോസ് ഫിനാലെ വൈകിയത്. മത്സരവിജയിയെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള വോട്ടിങ് നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, ഇതുവരെ പ്രഖ്യാപനം നടന്നിട്ടില്ല. ബിഗ് ബോസുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മണിക്കുട്ടനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 3 യുടെ സംപ്രേഷണം തമിഴ്നാട്ടില്‍ കോവിഡിന്റെ വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തിലാണ് നിര്‍ത്തിവച്ചത്. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കിടിലന്‍ ഫിറോസ്, സായിവിഷ്ണു, മണിക്കുട്ടന്‍, ഡിംപല്‍, നോബി, അനൂപ്, റിതു, റംസാന്‍ എന്നിവരാണ് ബിഗ്‌ബോസ് ഹൗസില്‍ അവസാന സമയത്ത് ഉണ്ടായിരുന്നത്. ഷോയുടെ 95ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്.