ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയെ ലിഫ്റ്റില്‍ കടന്നുപിടിക്കാന്‍ ശ്രമം; യുവാവിനെതിരെ താരം പരാതി നല്‍കി

രേണുക വേണു| Last Modified ശനി, 26 ജൂണ്‍ 2021 (21:08 IST)

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും പ്രശസ്തയായ പഞ്ചാബി ഗായികയുമായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. നോയ്ഡയിലെ ഹോട്ടലിലാണ് യുവതി ലൈംഗികാതിക്രമത്തിനു ഇരയായത്. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ താരം പരാതി നല്‍കി. ജൂണ്‍ 23 രാത്രി 8.30 നാണ് പരാതിക്ക് ആസ്പദമായ സംഭവം. നോയ്ഡയിലെ പ്രമുഖ ഹോട്ടലില്‍ ഷൂട്ടിങ്ങിന് ശേഷം തിരിച്ചെത്തിയതാണ് താരം. ഹോട്ടല്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്ന യുവാവ് ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം കൈകളില്‍ കയറി പിടിക്കുകയായിരുന്നു. പിന്നീട് ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ച യുവാവിനെ താരം പ്രതിരോധിച്ചു. ഹോട്ടലില്‍ നിന്ന് ദുരനുഭവം നേരിട്ട വിവരം താരം ഹോട്ടല്‍ അധികാരികളെയും അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :