1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajinikanth dissolves Rajini Makkal Mandram

'രജനി മക്കള്‍ മണ്ഡ്രം' പിരിച്ചുവിട്ടു; രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല

Rajinikanth
സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല. രജനി മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ടു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. രജനി മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ട് ആരാധക കൂട്ടായ്മ എന്ന നിലയില്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്ന് രജനികാന്ത് നിര്‍ദേശം നല്‍കി. മണ്ഡ്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ടത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയില്‍ ഇനിമുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ആരാധകര്‍ക്ക് രജനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
അടുത്ത ലേഖനം
ദൃശ്യം 2 കന്നഡ റീമേക്കും തുടങ്ങുന്നു, വിശേഷങ്ങളുമായി നവ്യ നായര്‍