'ക്ഷമ വേണം, സമയമെടുക്കും'; ബിഗ് ബോസ് സീസണ്‍ 3 വിജയിയെ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍

രേണുക വേണു| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (09:28 IST)
ബിഗ് ബോസ് സീസണ്‍ 3 മത്സരവിജയിയെ പ്രഖ്യാപിക്കാന്‍ അല്‍പ്പംകൂടി കാത്തിരിക്കണമെന്ന് ഷോ അവതാരകന്‍ മോഹന്‍ലാല്‍. കോവിഡ് പ്രതിസന്ധി ഒഴിയുമ്പോള്‍ മത്സരവിജയിയെ പ്രഖ്യാപിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മത്സരവിജയിയെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള വോട്ടിങ് നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, ഇതുവരെ പ്രഖ്യാപനം നടന്നിട്ടില്ല. ബിഗ് ബോസുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മണിക്കുട്ടനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 3 യുടെ സംപ്രേഷണം തമിഴ്‌നാട്ടില്‍ കോവിഡിന്റെ വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തിലാണ് നിര്‍ത്തിവച്ചത്. തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കിടിലന്‍ ഫിറോസ്, സായിവിഷ്ണു, മണിക്കുട്ടന്‍, ഡിംപല്‍, നോബി, അനൂപ്, റിതു, റംസാന്‍ എന്നിവരാണ് ബിഗ്ബോസ് ഹൗസില്‍ അവസാന സമയത്ത് ഉണ്ടായിരുന്നത്. ഷോയുടെ 95ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :