അനുബന്ധ വാര്‍ത്തകള്‍
- 'ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം'; മണിക്കുട്ടനോട് ഇഷ്ടം തുറന്നുപറഞ്ഞതില്‍ കുറ്റബോധമെന്ന് സൂര്യ
- താരനിശയുമായി മഴവില്‍ മനോരമ, ജനപ്രിയ സീരിയലുകളുടെ മെഗാ എപ്പിസോഡ് വെച്ച് ഏഷ്യാനെറ്റ്; ടിആര്‍പി പിടിക്കാന്‍ ചാനല്‍ യുദ്ധം !
- Kudumbavilakku Serial actor Noobin Johny Marriage: കുടുംബവിളക്കിലെ പ്രതീഷിന് മംഗല്യം; കാമുകിക്ക് ലിപ് ലോക്ക് ചുംബനവുമായി നടന് നൂബിന് (വീഡിയോ)
- Mazhavil Entertainment Awards 2022: മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന മഴവില്‍ എന്റര്ടെയ്ന്മെന്റ് അവാര്‍ഡ്സ് സംപ്രേഷണം ചെയ്യുന്നത് എപ്പോള്‍?
- Bigg Boss Malayalam Season 4 : 'റോബിനും ബ്ലെസ്ലിയുമായുള്ള ബന്ധം ഞാന്‍ ഇവിടെ നിര്‍ത്തുന്നു'; പൊട്ടിത്തെറിച്ച് ബിഗ് ബോസ് താരം ദില്‍ഷ
ചന്ദ്രയ്ക്കും ടോഷിനും ആണ്‍കുഞ്ഞ്; സന്തോഷം പങ്കുവെച്ച് താരങ്ങള്‍
സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് ടോഷും ചന്ദ്രയും അടുപ്പത്തിലായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ടോഷ് ക്രിസ്റ്റി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിനു നന്ദി' എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്.
ഭാര്യ ചന്ദ്രയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം നേരത്തെ ടോഷ് ക്രിസ്റ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 'അച്ഛനും അമ്മയും ആകണം... ഞങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നു'വെന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് നേരത്തെ ടോഷ് കുറിച്ചത്.
സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് ടോഷും ചന്ദ്രയും അടുപ്പത്തിലായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.