'എറണാകുളത്തെ ഫ്‌ളാറ്റ്, ട്വന്റി ട്വന്റി വണ്ടിനമ്പർ'; ഷാഫിയെ കുത്തി ഉണ്ണിത്താൻ, എന്താണ് ഉദ്ദേശിച്ചത് ?
Shafi Parambil
ഷാഫി പറമ്പിലിന്റെ വണ്ടി നമ്പർ പരാമർശിച്ചുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ ഗുരുതര പരാമർശം വലിയ ചർച്ചയാകുന്നു. ഷാഫി പറമ്പിലിന്റെ വാഹന നമ്പർ പരാമർശിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ 'ബോംബ്' പൊട്ടിച്ചത്. തന്റെ കൈയിൽ ഒരുപാട് കാര്യങ്ങളുണ്ടെന്നും ഇനിയും പ്രകോപിപ്പിച്ചാൽ അതെല്ലാം പുറത്തുവിടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
'എറണാകുളത്തെ പനമ്പിള്ളി നഗറിലൊരു ഫ്ളാറ്റ്, കേരളത്തിലെ എല്ലാ കോൺഗ്രസുകാരും അംഗീകരിക്കുന്ന ആദരിക്കുന്ന ഒരു നേതാവ്, അദ്ദേഹം മരിച്ചുപോയി. അദ്ദേഹം ഒരാളുടെ കാല് പിടിച്ച് കേണപേക്ഷിച്ചു, എന്താ കാര്യമെന്ന് ഞാൻ പിന്നീട് വെളിപ്പെടുത്താം. മറ്റൊന്ന്, ട്വന്റി ട്വന്റി...! അപ്പോൾ നിങ്ങൾ വിചാരിക്കും 20-20 ക്രിക്കറ്റ് ആണെന്ന്. ക്രിക്കറ്റല്ല, ഒരു വണ്ടിയുടെ നമ്പറാണ്. ഇത്രയും ഇപ്പോൾ പറയാം. ബാക്കി കാര്യങ്ങൾ പിന്നാലെ ഞാൻ വെളിപ്പെടുത്തും. എനിക്കെതിരായ സൈബർ ആക്രമണം തുടർന്നാൽ എന്റെ ഡയറിയിൽ ഞാൻ എല്ലാം കളക്ട് ചെയ്തുവച്ചിട്ടുണ്ട്. ആശാനും ശിഷ്യനുമൊക്കെ കുടുങ്ങുന്ന കാര്യങ്ങളാണ് എന്റെ ഡയറിയിലുള്ളത്. അനാവശ്യമായി എന്നെ പ്രകോപിപ്പിച്ചാൽ ആ ഡയറി ഞാൻ തുറക്കും,' രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാഹനത്തിന്റെ നമ്പർ KL 52 U 2020 ആണ്. ഇതാണ് ട്വന്റി ട്വന്റി പരാമർശത്തിലൂടെ ഉണ്ണിത്താൻ ഉദ്ദേശിച്ചതെന്ന് വ്യക്തം. എന്നാൽ ആരോപണം ഉന്നയിച്ചിട്ട് ഇത്ര മണിക്കൂർ ആയിട്ടും ഉണ്ണിത്താന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഷാഫി തയ്യാറായിട്ടില്ല. Also Read: നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്നവനാണ് എനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ; മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ
