അനുബന്ധ വാര്‍ത്തകള്‍
- പ്രമുഖ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ ! അണിയറയില്‍ ഒരുങ്ങുന്നത്, പുതിയ വിവരങ്ങള്‍
- ഒടിയന് സംവിധായകന് ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
- 14 വര്‍ഷങ്ങള്‍... ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട്, ഭര്‍ത്താവിനോട് നടിയുടെ ചോദ്യം!
- മോഹന്‍ലാല്‍ ഇനി ഗുസ്തിക്കാരന്; ചെമ്പോത്ത് സൈമണ്‍ ആയി താരം എത്തും, ലിജോ ജോസ് പെല്ലിശ്ശേരി പടം പ്രഖ്യാപിച്ചു
- ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നു, പുതിയ സിനിമയെ കുറിച്ച്, ആരാധകരുടെ കണ്ടെത്തല്‍
ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ കണ്ട് ആള്‍ക്കാര്‍ കൂവണം, അപ്പോഴല്ലേ സ്വയം പരിശോധിക്കാന്‍ കഴിയൂ: മോഹന്‍ലാല്‍
സിനിമയിലെ ജയപരാജയങ്ങളെ കുറിച്ച് മോഹന്‍ലാല്‍. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകുമ്പോഴാണ് ഒരു രസമൊക്കെ ഉള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമ മോശമാകുമ്പോള്‍ ആണ് ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാന്‍ സാധിക്കുകയെന്നും ലാല്‍ പറഞ്ഞു.
' ഒരേകാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്കു ചില അപ്സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം വന്നാല്‍ എന്താണൊരു രസം. മടുത്തു പോവില്ലേ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം. ആള്‍ക്കാര്‍ കൂവണം. കുറ്റം പറയണം. ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക്, ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാന്‍ സാധിക്കൂ' മോഹന്‍ലാല്‍ പറഞ്ഞു.