1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Islam religion may first in Population

ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് റിപ്പോർട്ട്

Islam, Cristianity, Islam religion may first in Population, World Population
ലോകത്തിലെ ഏറ്റവും വലിയ മതമായി 2035 ഓടെ ഇസ്ലാം മാറുമെന്ന് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തെ മുസ്ലിം ജനസംഖ്യ മറികടക്കുമെന്നാണ് പുതിയൊരു പഠനനത്തിൽ പറയുന്നത്. 
 
The Future of World Religions: Population Growth Projections, 2020-2070 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിലെ 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനസംഖ്യാ വിവരങ്ങൾ പരിശോധിച്ചാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്.
 
2020 ലെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 230 കോടി ക്രിസ്ത്യാനികളും 202 കോടി മുസ്ലിങ്ങളുമുണ്ടായിരുന്നു. എന്നാൽ 2035 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ ക്രിസ്ത്യൻ ജനസംഖ്യയെ മറികടക്കുമെന്നാണ് പ്യൂവിന്റെ പുതിയ പ്രവചനം. 2070 ആകുമ്പോഴേക്കും ലോകത്ത് ഏകദേശം 364 കോടി മുസ്ലിങ്ങളും 296 കോടി ക്രിസ്ത്യാനികളുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
 
2020 മുതൽ 2025 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം ലോകത്ത് ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികളാണ് ഉണ്ടാകുമെന്ന് കണക്കാക്കുന്നത്. ക്രിസ്ത്യൻ സ്ത്രീകളുടെ കാര്യത്തിൽ ഇത് 2.5 ആണ്. മുസ്ലിം ജനസംഖ്യയിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നു.
അടുത്ത ലേഖനം
മിസ്രിയ, ഈ വിജയം നിങ്ങളുടേത് കൂടിയാണ്