നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്നവനാണ് എനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ; മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ
Shafi Parambil, Rajmohan Unnithan and Rahul Mamkootathil
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ആണെന്ന് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിൽ ഒരിക്കലും ഉമ്മൻചാണ്ടിയുടെ എ ഗ്രൂപ്പിലെ ആളല്ല. അത് മാത്രമാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഷാഫിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും രാജ്‌മോഹൻ തുറന്നടിച്ചു.
ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞപ്പോൾ മറുകണ്ടം ചാടിയവരാണ് പലരും. അവരാണ് ഇപ്പോൾ 'ഉമ്മൻചാണ്ടി സ്‌കൂൾ ഓഫ് പൊളിറ്റിക്‌സ്' എന്നുപറഞ്ഞ് വരുന്നത്. ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട സമയത്ത് അദ്ദേഹത്തെ പ്രതിരോധിക്കാൻ ഇവരൊന്നും വന്നില്ല. ഉമ്മൻചാണ്ടി മരിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോൾ ആണ് അദ്ദേഹത്തിനു കുടപിടിച്ച് ചിലർ വന്നിരിക്കുന്നതെന്ന് ഷാഫിയെ ചൂണ്ടി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. അയാൾക്ക് ധൈര്യമുണ്ടെങ്കിൽ ഞാനും അയാളും തമ്മിൽ ഒരു സംവാദത്തിന് തയ്യാറാണ്. വെല്ലുവിളി ഏറ്റെടുക്കാൻ അയാൾക്ക് ധൈര്യമുണ്ടോ? അയാളെയും ശിഷ്യനെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്റെ ഡയറിയിൽ ഉണ്ട്. എന്നെ പ്രകോപിപ്പിച്ചാൽ അതെല്ലാം തുറക്കേണ്ടിവരും. സൈബർ ആക്രമണം എവിടെ നിന്നാണെന്ന് പരിശോധിച്ചു. ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു. നാല് ഗർഭം ഉണ്ടാക്കി അടൂരിലെ വീട്ടിലെ വിശ്രമിക്കുന്ന ശിഷ്യൻ. എന്റെ ഡയറിയിൽ ശിഷ്യനും ആശാനും കുടുങ്ങുന്ന കാര്യങ്ങളാണുള്ളത്. അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത് - ഉണ്ണിത്താൻ പറഞ്ഞു. Also Read: വേണുഗോപാൽ ശക്തനാകുന്നു, സതീശൻ അങ്കലാപ്പിൽ; കോൺഗ്രസിൽ യുദ്ധമോ?
