1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Social media discussed that Shobha would break Marar's teeth

മാരാരുടെ പല്ല് അടിച്ച് തകര്‍ക്കുമെന്ന് ശോഭ, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Bigg Boss Malayalam Bigg Boss Malayalam season 5 Big Boss Malayalam news Shobha Bigg Boss Akhil Bigg Boss
9 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. അഖില്‍ മാരാരുടെ പല്ല് അടിച്ച് തകര്‍ക്കുമെന്ന് ശോഭ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സാഡിസ്റ്റ് എന്ന് ജുനൈസിനെ അഖില്‍ വിളിച്ചതാണ് തുടക്കം.
 
നിന്നെ നോമിനേഷനില്‍ രക്ഷിച്ചതുകൊണ്ട് അവനെ താങ്ങിക്കൊടുത്തോ എന്ന പ്രതികരണവുമാണ് വാക്‌പോരിന് തുടക്കമിട്ടത്. മാരാരുടെ പല്ല് അടിച്ച് തകര്‍ക്കുമെന്ന് ശോഭ പറഞ്ഞത്. ശോഭയ്ക്കുള്ള മറുപടി നാദിറ കൊടുക്കുന്നതും പിന്നെ കണ്ടു.'അങ്ങനെ നിനക്ക് പല്ല് തകര്‍ക്കാന്‍ പുറത്തും പറ്റില്ല, ഇവിടെയും നീ ചെയ്യരുത്. പുറത്തായാലും ഇവിടെ ആയാലും നിനക്ക് ചെയ്യാന്‍ പറ്റില്ലെന്ന് നിനക്കറിയാം. കാരണം അത് നിയമ വിരുദ്ധമാണ്', എന്നാണ് നാദിറ ശോഭയോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം മോഹന്‍ലാല്‍ ശോഭയോട് ചോദിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പ്രണയ ചിത്രം,'ഓര്‍ഡിനറി' തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധായകനാകുന്നു, ചിത്രീകരണം ഓഗസ്റ്റില്‍