അനുബന്ധ വാര്‍ത്തകള്‍
- ബിഗ്ബോസില്‍ മധുവിനെതിരായ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി
- Bigg Boss Season 5:ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ തലചുറ്റുന്നുവെന്ന് പറയും,അന്നൊക്കെ എന്തായിരുന്നു, അനുവിനോട് മിഥുന്
- Bigg Boss Season 5 : ബിഗ് ബോസ് മുന്‍ സീസണില്‍ നിന്നും അവര്‍ എത്തുന്നു, കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ
- Bigg Boss Season 5:തുപ്പിയത് ഇഷ്ടമായോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി നല്കി സെറീന
- Bigg Boss Season 5: ഒടുവില്‍ ആ പ്രഖ്യാപനവും എത്തി,അഞ്ജൂസ് പുറത്തേക്ക്
മോഹന്‍ലാലിന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസണ്‍ 5; ലാലേട്ടന്റെ കൈയക്ഷരത്തില്‍ ഇനി നമുക്ക് എഴുതാം!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വേദിയില്‍ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാലിന്റെ ജന്മദിനം ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തില്‍ ആഘോഷിച്ചു.
'' മാറ്റങ്ങള്‍ക്കൊപ്പം മറ്റാരേക്കാളും മുന്‍പേ സഞ്ചരിക്കുക ' എന്നത് ഏഷ്യാനെറ്റിന്റെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിന്റെ യാത്രയില്‍ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ മോഹന്‍ലാന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരില്‍ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നുവെന്ന് തദവസരത്തില്‍ ശ്രീ കെ മാധവന്‍ പറഞ്ഞു .
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റല്‍ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . അ10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.