ആദിപുരുഷ് 400 കോടി തൊടുമോ ? തിങ്കളാഴ്ച കളക്ഷനിൽ ഇടിവ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (11:43 IST)
മൂന്നുദിവസത്തെ കുതിപ്പിന് ശേഷം വൻകുഴിയിലേക്ക് വീണ് ആദിപുരുഷ്. നാലാം ദിനത്തിൽ ബോക്‌സോഫീസിൽ തിരിച്ചടി ചിത്രം നേരിട്ടു. 340 കോടിയിലധികം കളക്ഷൻ 3 ദിവസത്തിനുള്ളിൽ സ്വന്തമാക്കിയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ചിത്രത്തിന് തിങ്കളാഴ്ച കളക്ഷനിൽ 75% ത്തോളം ഇടിവ് ഉണ്ടായെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

8.5 കോടി സ്വന്തമാക്കി ഹിന്ദി പതിപ്പാണ് വെള്ളിയാഴ്ച മുന്നിൽ എത്തിയത്. നാലുദിവസംകൊണ്ട് 108.5 കോടി കളക്ഷൻ ഹിന്ദിയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കി. കളക്ഷൻ ഇടിയുന്ന സൂചനയാണ് ഇതൊന്നും ഇതേ ട്രെൻഡ് മൊത്തം കളക്ഷനിലും പ്രതിഫലിക്കും എന്നുമാണ് വിവരം.

തിങ്കളാഴ്ച എത്ര കളക്ഷൻ നേടും എന്നത് സിനിമയുടെ ഭാവിയെ തീരുമാനിക്കുമായിരുന്നു. 20 കോടിയിൽ താഴെ കളക്ഷൻ നേടുകയാണെങ്കിൽ ആദിപുരുഷ് ഈയാഴ്ചയ്ക്ക് അപ്പുറം പോകില്ല എന്നാണ് പറയപ്പെടുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ആകെ 400 കോടി കളക്ഷൻ സിനിമ നേടിയേക്കും എന്നതാണ് പ്രവചന.

ആദ്യം ആരാധ്യത്തിൽ 20070 കോടിയോളം നേടിയ സിനിമയ്ക്ക് ഇത് മോശം കളക്ഷനാണ്. 500 കോടിയാണ് നിർമ്മാണ ചിലവ് എന്ന് നിർമാതാക്കൾ തന്നെ പറയുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :