ഒരു വർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഞാൻ പറഞ്ഞു, വില കുറഞ്ഞില്ലേ: നരേന്ദ്രമോദി
മുന്‍പ് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ രാജ്യം അതേറ്റെടുത്തിരുന്നു. ആ മനോഭാവം രാജ്യത്ത് ഇന്നും നിലനില്‍ക്കുന്നു
ഒരു വര്‍ഷത്തേക്ക് അത്യാവശ്യമല്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്ന തന്റെ അഭ്യര്‍ഥന രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണം വാങ്ങുന്നത് ജനങ്ങള്‍ കുറച്ചതോടെ സ്വര്‍ണവില കുറഞ്ഞെന്നും മോദി പറഞ്ഞു. മുന്‍പ് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ രാജ്യം അതേറ്റെടുത്തിരുന്നു. ആ മനോഭാവം രാജ്യത്ത് ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും തന്റെ ഉപദേസം സ്വീകരിച്ചതോടെ പണം ലാഭിക്കാനായെന്ന് പലരും പറഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു.
#WATCH | Lucknow, Uttar Pradesh: Prime Minister Narendra Modi says, "A year ago, I urged the countrymen: for one year, if it is not necessary, please do not buy gold.' And I am happy, just as Lal Bahadur Shastri ji had asked the countrymen to skip one meal, and this country obeyed his call; my country still holds that same character. An ordinary person like me asked to buy less gold; the countrymen bought less gold, and gold prices fell. Today, people are telling me, 'Modi ji, you spoke, we listened to your advice, and our money was saved.'" (Source: ANI/DD News)
— ANI (@ANI) November 21, 2026
അതേസമയം ബിജെപി ഭരണത്തില്‍ ഉത്തര്‍പ്രദേശ് ഏറെ മാറിയെന്ന് നരേന്ദ്രമോദി പറഞ്ഞു. ക്രമസമാധാനം നല്ല രീതിയിലായപ്പോള്‍ സ്ത്രീകള്‍ രാത്രി 11 മണി കഴിഞ്ഞും ജോലി പൂര്‍ത്തിയാക്കി വീട്ടില്‍ സുരക്ഷിതരായി മടങ്ങുന്നു. സൂര്യന്‍ അസ്തമിച്ച ശേഷം ഒരു പെണ്‍കുട്ടിക്ക് വീടിന് പുറത്തിറങ്ങാനാവുന്നത് മുന്‍പ് എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്ന് യുപിയിലെ ജനങ്ങള്‍ക്കറിയാം. ആ അന്തരീക്ഷം മാറ്റി സംസ്ഥാനത്ത് സുരക്ഷിതമായ സ്ഥിതി സൃഷ്ടിച്ചത് യോഗി ബിജെപി സര്‍ക്കാരാണെന്നും മോദി പറഞ്ഞു.ALSO READ: രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കോൺഗ്രസ്
