അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിൽ നിന്നുള്ള ജലത്തിന്റെ അളവ് വർധിപ്പിച്ചേക്കും; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
- തോട്ടപ്പള്ളി സ്പിൽവേ തുറന്നു; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
- എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ചാലക്കുടിയിലും പത്തനംതിട്ടയിലും എയർലിഫ്റ്റിംഗ് തുടങ്ങി
- റോഡിൽ വെള്ളം കയറി; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു
മഴ തുടരും; സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
മഴ തുടരും; സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. സംസ്ഥാനത്ത് രാവിലെ മുതൽ മഴയ്‌ക്ക് നേരിയ ശമനമുണ്ടായത് ആശ്വാസകരമാണെങ്കിലും തുടർന്നു മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിലുള്ള കാറ്റിനാണു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. മറ്റന്നാൾ മുതൽ മഴ ദുർബലമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാനിർദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ.