1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhyan Sreenivasan recalls ho he had solved issue created by his father sreenivasan

ഇത് ചെറുത്, അച്ഛൻ പിടിച്ചത് വലിയ വള്ളി, വീടിന് നേരെ കല്ലേറും കരി ഓയിൽ പ്രയോഗവുമുണ്ടായി, ഒത്തുതീർപ്പാക്കിയത് ഞാൻ : ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan, Sreenivasan, Cinema News,Interview
അച്ഛന്‍ പിടിച്ചിരുന്ന വള്ളികളൊക്കെ പരിഹരിച്ചിരുന്നത് താനാണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഏറ്റവും പുതിയ സിനിമയായ തേവരിന്റെ പ്രമോഷനായി അവതാരക വീണയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ പ്രതികരണം. വിജയേയും ത്രിഷയേയും ബന്ധപ്പെടുത്തി നടി നവ്യ നായരോട് വേദിയില്‍ വെച്ച് ധ്യാന്‍ സംസാരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായാണ് ഇതിലും വലിയ പ്രശ്‌നങ്ങള്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ടെന്ന് ധ്യാന്‍ മറുപടി നല്‍കിയത്.
 
അച്ഛന്‍ അന്തക്കാലത്തിലെ വലിയ വള്ളികള്‍ പിടിക്കുമായിരുന്നുവെന്നാണ് ധ്യാനിന്റെ മറുപടി. അന്ന് വീട്ടിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. വീട്ടില്‍ കരി ഓയില്‍ ഒഴിച്ചു. അച്ഛന്‍ ഒരിടത്ത് പോയി ഇവിടത്തെ അംഗണവാടി അധ്യാപികമാരെ പറ്റി ഒരു പ്രസ്താവ നടത്തി. അവര്‍ കൂട്ടമായി വന്നു പ്രതിഷേധം നടത്തി. പാവമാണ്, വിട്ടേക്ക് , പാവം പറഞ്ഞുപോയി എന്നൊക്കെ പറഞ്ഞ് പ്രശ്‌നം പരിഹരിച്ചത് ഞാനാണ്. ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
 
 ഞാനാണ് ഫുള്‍ സെറ്റില്‍ ചെയ്തത്. ഒന്നും രണ്ടും പേരല്ല, പത്തിരുന്നൂറ് പേരാണ് വീടിന് മുന്നില്‍ ജാഥ പോലെ വന്നത്. ഞാന്‍ എല്ലാവരുടെയും കൂടെ സെല്‍ഫിയെല്ലാം എടുത്തു, എല്ലാവര്‍ക്കും ചായയൊക്കെ വാങ്ങിക്കൊടുത്താണ് അത് ഒത്തുതീര്‍പ്പാക്കിയത്. അച്ഛന്‍ കുലുങ്ങി അന്ന്, ഞാനാണ് കൈകാര്യം ചെയ്തത്. ധ്യാന്‍ പറഞ്ഞു.
 
 ജപ്പാനിലെ കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കോളജി അധ്യാപകരാണ്, കേരളതില്‍ വിവരവും വിദ്യഭ്യാസവും ഇല്ലാത്തവരാണ് അംഗണവാടി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അന്ന് ഏറെ വിവാദമായ ശ്രീനിവാസന്റെ പ്രസ്താവന. ഇതിനെതിരെ അംഗണവാടി പ്രവര്‍ത്തകരുടെ വ്യാപകമായ പ്രതിഷേധമായിരുന്നു അന്ന് ഉയര്‍ന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മമ്മൂക്കയെ കാണിക്കുന്ന നിമിഷം മുതൽ കൈയടിയും വിസിലും വരണം, എന്നേക്കാൾ കടുത്ത മമ്മൂട്ടി ആരാധകനാണ് സംവിധായകൻ'; മേളയെ കുറിച്ച് അഭിജിത്ത്