1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sreeleela Joins Rajinikanth's Dharman; Big Star Cast for 2027 Pongal Release

രജനീകാന്തിന്റെ ധര്‍മനില്‍ ശ്രീലീലയും, പടം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍

ജയിലര്‍ 2 വിന്റെ വമ്പന്‍ വിജയത്തിന് ശേഷമെത്തുന്ന സിനിമയെന്ന നിലയില്‍ ധര്‍മന് മുകളില്‍ വലിയ പ്രേക്ഷക പ്രതീക്ഷയാണുള്ളത്.

Rajinikanth Upcoming Movie
തമിഴ് സൂപ്പര്‍താരം രജനികാന്തിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ധര്‍മനില്‍' ഭാഗമായി ശ്രീലീലയും. സിനിമയുടെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ടര്‍മറിക് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ പോരാടുന്ന ഡോക്ടറുടെ വേഷത്തിലാണ് രജനീകാന്ത് സിനിമയിലെത്തുന്നത്. രജനീകാന്തിനൊപ്പം സിമ്രാന്‍, രാശി ഖന്ന, നയന്‍താര, രാം പൊതിനേനി, യോഗി ബാബു തുടങ്ങിയ വലിയ താരനിരയും സിനിമയിലുണ്ട്.
 
തെലുങ്ക് സിനിമയില്‍ ശ്രദ്ധേയമായ ആരാധകവൃന്ദമുള്ള ശ്രീലീല കൂടി വരുന്നതോടെ താരസമ്പന്നമാണ് സിനിമ. 2026 സെപ്റ്റംബര്‍ 30ന് സിനിമയുടെ മൂന്നാമത്തെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുറ്റെ സംഗീതം നിര്‍വഹിക്കുന്നത്. ജയിലര്‍ 2 വിന്റെ വമ്പന്‍ വിജയത്തിന് ശേഷമെത്തുന്ന സിനിമയെന്ന നിലയില്‍ ധര്‍മന് മുകളില്‍ വലിയ പ്രേക്ഷക പ്രതീക്ഷയാണുള്ളത്. 2027 പൊങ്കല്‍ റിലീസായാകും സിനിമ പുറത്തിറങ്ങുക. തമിഴിനൊപ്പം തെലുങ്ക്, ഹിന്ദു മുതലായ ഭാഷകളിലും സിനിമയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ സൂര്യയും ധനുഷും!, അണിയറയിൽ വമ്പൻ സിനിമയെന്ന് റിപ്പോർട്ട്