അനുബന്ധ വാര്‍ത്തകള്‍
- കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- കോണ്‍ഗ്രസിന്റെ ദേശീയനയത്തില്‍ നിന്നും വ്യതിചലിച്ചോ?, പി എം ശ്രീ വിഷയത്തില്‍ വിഡി സതീശന്റെ നില പരുങ്ങലില്‍
- പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി
- തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും
- എക്സലോജിക് കേസ്: ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി വീണ,കനത്ത സുരക്ഷ
സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് പവന് 2680 രൂപ
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ആദ്യയോഗത്തിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.
രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്നലെ രാവിലെ കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം പവന് 1160 രൂപ കുറഞ്ഞ് 1,09,640 രൂപയിലെത്തിയിരുന്നു. ഇന്ന് 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. പവന് 2680 രൂപ കുറഞ്ഞ് 1,06,960 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ആദ്യയോഗത്തിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഈ വര്‍ഷം നിരക്ക് വര്‍ധിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഒക്ടോബറില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ യുഎസ് ട്രഷറി യീല്‍ഡിനെയും ഡോളറിനെയും ശക്തിപ്പെടുത്തി. ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സ്വര്‍ണവില താഴേക്ക് പോയി.